Sunday 12 June 2011

ആരുമറിയാതെ പോയ ഞാന്‍ !!!


ഒരു പാട് പ്രതീക്ഷകള്‍
അതിലേറെ മോഹങ്ങള്‍
ആരോടും ചതിയില്ല
വഞ്ചന അറിയില്ല
ഇന്നോളം ആരെയും
വേദനിപ്പിച്ചില്ലാ ഞാന്‍
ആരോരുമറിയാതെ പോയ ഞാന്‍.
വേദനകള്‍ മാത്രമുള്ള ജീവിതം
കരയാന്‍ മാത്രം വിധിച്ച ജന്മം
എല്ലാം ഉള്ളില്‍ ഒതുക്കാന്‍
വിധിക്കപ്പെട്ടവള്‍ ഞാന്‍
ജീവിത വഴിയിലെ  വേദന
തള്ളിനീക്കാന്‍ ഞാന്‍ കരഞ്ഞില്ല
ആരോടും കാലുപിടിച്ചില്ലാ
പൊരുതുന്നു എന്നാലാവുന്നപോലെ
വേദന മാറുവാന്‍ തൂലിക നല്ലതെന്ന്
എന്‍ കൂട്ടുകാര്‍ മൊഴിയുമ്പോഴും
ചിരിചൊഴിയുന്നു ഞാന്‍
അത് പകര്‍ത്തിടാതെ...
കാരണം വേറൊന്നുമല്ല
എന്‍ ജീവിതകഥ പോലും
കരയിക്കും ആരെയും
പൊള്ളലേല്‍പ്പിക്കും ആരിലും
മനുഷ്യത്വം  വറ്റിവരണ്ടിട്ടില്ലാത്ത
ഏതു ഹൃദയത്തിലും
നേരിട്ടല്ലെന്നാലും ഞാന്‍ കാരണം ആരും
കരയുന്നതെനിക്ക് ഇഷ്ടമല്ല
അതിനാല്‍ തൂലിക മടക്കി ഞാന്‍ നിശബ്ദം
ആരോടും പറയാതെ.....
ഇതാണ് ഞാന്‍
ആരോരുമറിയാതെ പോയ ഞാന്‍

ആരോട് പറയും ?



ജീവിതത്തിലെ അര്ത്ഥശൂന്യത
ഇത്ര വലുതോ ഭീകരമോ
എല്ലാ പ്രതീക്ഷയും കൈവിടും ജീവിതം
ഭീകരം... ഏതു രോഗത്തെക്കാളും
ഞാനൊരു വിഷാദരോഗിയെന്നു
മുദ്രകുത്തുന്നു ചിലര്
ഞാനൊരു നിശബ്ദ, പാവം,
 എന്നിങ്ങനെ പുലമ്പിടുന്നു ചിലര്
ഒരു നേര്ത്ത മഴയുടെ വിതുമ്പല്പോലെ
അപ്പോഴും എന്ഹൃദയം വിങ്ങിടുന്നു
ആരുമറിയാതെ ആരോരുമറിയാതെ
എന്നാല്ഞാന്പറഞ്ഞില്ല ആരോടും
എന്റെ തൂലിക ചലിച്ചില്ല എവിടെയും
എന്തിനി ഞാന്വിങ്ങുന്നുവെന്നു
എനിക്ക് തോന്നി വിളിച്ചോതുവാന്
ഞാനൊരു വിഷാദരോഗി അല്ലെന്നു
ഞാനൊരു നിശബ്ദജീവി അല്ലെന്നു
എന്നാല്എന്ശബ്ദം പൊങ്ങിയില്ലാ
അതെവിടെയോ തടഞ്ഞുപോയീ
എന്റെ ജീവിതം അതിലെ വേദന
ആരോട് പങ്കുവയ്ക്കും ഞാന്
അതിനേക്കാള്ആരത് മനസ്സിലാക്കും
എന്നെ പുശ്ചിക്കും കൂട്ടരോ
അതോ ഒരു കയ്തരാതെ മാറി
നിന്നു സഹതാപിക്കുന്നവരോ


നിനക്കായ് മാത്രം


കുളിര്മഞ്ഞു കാറ്റായീ നീയും,
എന്നുമെന്നരികില്തലോടി തഴുകൂ
പ്രണയാര്‍ദ്ര സുന്ദരസ്വപ്നം
എന്നില്ആവോളം നല്കി നിറയ്ക്കൂ
എന്റെ ജീവന്റെ അലയൊലിയാകൂ 
എന്നും എന്നിലെ മന്ദസ്മിതമായ്...
ആരോരുമറിയാതെ പുല്കൂ
എന്റെ കിനാവിന്റെ ജാലകവാതില്
എന്നും എന്നെഞ്ചിലെ  ചൂടായ്
നിന്റെ നിശ്വാസം എന്നില്പകരൂ
നിന്നെ എനിക്കായീ നല്കൂ
എന്റെ ആശ്വാസനിശ്വാസമാകൂ 
കണ്ണ്നിറയാതിരിക്കൂ..
എന്നും നീ എന്നുടെ സാന്ത്വനമല്ലേ