Sunday 12 June 2011

ആരുമറിയാതെ പോയ ഞാന്‍ !!!


ഒരു പാട് പ്രതീക്ഷകള്‍
അതിലേറെ മോഹങ്ങള്‍
ആരോടും ചതിയില്ല
വഞ്ചന അറിയില്ല
ഇന്നോളം ആരെയും
വേദനിപ്പിച്ചില്ലാ ഞാന്‍
ആരോരുമറിയാതെ പോയ ഞാന്‍.
വേദനകള്‍ മാത്രമുള്ള ജീവിതം
കരയാന്‍ മാത്രം വിധിച്ച ജന്മം
എല്ലാം ഉള്ളില്‍ ഒതുക്കാന്‍
വിധിക്കപ്പെട്ടവള്‍ ഞാന്‍
ജീവിത വഴിയിലെ  വേദന
തള്ളിനീക്കാന്‍ ഞാന്‍ കരഞ്ഞില്ല
ആരോടും കാലുപിടിച്ചില്ലാ
പൊരുതുന്നു എന്നാലാവുന്നപോലെ
വേദന മാറുവാന്‍ തൂലിക നല്ലതെന്ന്
എന്‍ കൂട്ടുകാര്‍ മൊഴിയുമ്പോഴും
ചിരിചൊഴിയുന്നു ഞാന്‍
അത് പകര്‍ത്തിടാതെ...
കാരണം വേറൊന്നുമല്ല
എന്‍ ജീവിതകഥ പോലും
കരയിക്കും ആരെയും
പൊള്ളലേല്‍പ്പിക്കും ആരിലും
മനുഷ്യത്വം  വറ്റിവരണ്ടിട്ടില്ലാത്ത
ഏതു ഹൃദയത്തിലും
നേരിട്ടല്ലെന്നാലും ഞാന്‍ കാരണം ആരും
കരയുന്നതെനിക്ക് ഇഷ്ടമല്ല
അതിനാല്‍ തൂലിക മടക്കി ഞാന്‍ നിശബ്ദം
ആരോടും പറയാതെ.....
ഇതാണ് ഞാന്‍
ആരോരുമറിയാതെ പോയ ഞാന്‍

2 comments:

  1. പാവം ഞാന്‍ ..നന്നായിരിക്കുന്നു

    ReplyDelete
  2. കരയരുത് കാലു പിടിക്കരുത് ....ആരുമറിയാതിരിക്കാന്‍ തൂലിക മടക്കി വെയ്ക്കയുമരുത്
    പൊരുതൂ തൂലിക കൊണ്ടും ജീവിതം കൊണ്ടും :))

    ReplyDelete