Friday 6 January 2012

ഞാനും വന്നോട്ടെ നിന്നോട് കൂട്ടുകൂടാന്‍ !!!!!!!!!!!!



ഹാ! അങ്ങ് ദൂരെ ഞാന്‍ കാണുന്നു ഒരു അതിമനോഹര താഴ്‌വാരം ..
എവിടെയും പച്ചപ്പ്‌ നിറഞ്ഞ പുല്‍മേടുകള്‍..
അവിടവിടെ ആരുടെയോ കാലടികള്‍ വിരിച്ച മനോഹര നടപ്പാതകള്‍..
കൂട്ടംകൂട്ടമായീ മേയുന്ന ആട്ടിന്‍പറ്റങ്ങള്‍...
അവരെ മേക്കാനായീ അലഞ്ഞു തിരിയുന്ന ആടിടയന്മാര്‍..അവരുടെ കേളികള്‍...
കായ്കനികള്‍ പറിച്ചു തിന്നുന്ന കുരുന്നു ബാലിക ബാലകന്മാര്‍...
താഴവരത്തിന്റെ അരികിലൂടെ ശാന്തമായൊഴുകുന്ന തെളിനീര്ചോല..
അത് കുടിക്കാന്‍ ഓടിയണയുന്ന പക്ഷിമൃഗാദികള്‍ ..
അവരുടെ കള കൂജനം..
അങ്ങിങ്ങായീ തലയുയര്‍ത്തി നില്‍ക്കുന്ന വൃക്ഷരാജവൃന്തം...
അതില്‍ കൂടൊരുക്കാന്‍ അശ്രാന്തപരിശ്രമം ചെയ്യുന്ന ഇണക്കിളികള്‍.....
അവിടവിടെ തൂങ്ങികിടക്കുന്ന കിളിക്കൂടുകള്‍.. ഇവിടെ ആര്‍ക്കും ആരോടും പകയില്ലാ ..
വെറുപ്പില്ലാ. അമിത അധികാരമോഹങ്ങള്‍ ആരെയും ഭ്രാന്തു പിടിപ്പിക്കുന്നില്ലാ...
ഒത്തുതീര്‍പ്പാകാത്ത വഴക്കില്ലാ.. മാംസദാഹമില്ലാ ...
അല്ലയോ പ്രകൃതി രമണീയ സുന്ദരഭുമീ നിന്റെ ആ നെഞ്ചില്‍ എനിക്കും ഒരല്പം സ്ഥാനം തരുമോ?..
ഈ കാപട്യലോകത്തിലെ എന്റെ എല്ലാ വേദനകളെയും ഇറക്കി വച്ച് ഒരു കുഞ്ഞു പൂമ്പാറ്റയായീ ഞാനും വന്നണഞോട്ടേ നിന്റെ വിരിമാറില്‍... ഒരു കുഞ്ഞു മാലാഖയെപോലെ...

MY LOVE !



Oh, my love!....
All the moments spending with u …
I am in a dreamy world….
The moments I am so sad and depressed….
and the moments I need more rest..
And though I fall in deep sleep…
Everything will break with your sweet sound…

My love…
I am living for u my love
My eyes are opening for you…
You donot know the depth of my love..
And I cannot calculate the depth….

My love...
I miss you more and more that you know from  me…
I miss you more and more in each second…
And my dear…
I am enjoying your care more and more u realise…

My love…
In each day when you call me …
I got fresh air…
I got a fresh breath…
I have a fresh soul…
In each day my love …
I wish to start with your musical sound…

My love..
I never like the invitation of my death…
In your presence….
And I never like your death too…
Until my death…
But my love I donot know …….
May I live with you as long as I wish….


Sunday 12 June 2011

ആരുമറിയാതെ പോയ ഞാന്‍ !!!


ഒരു പാട് പ്രതീക്ഷകള്‍
അതിലേറെ മോഹങ്ങള്‍
ആരോടും ചതിയില്ല
വഞ്ചന അറിയില്ല
ഇന്നോളം ആരെയും
വേദനിപ്പിച്ചില്ലാ ഞാന്‍
ആരോരുമറിയാതെ പോയ ഞാന്‍.
വേദനകള്‍ മാത്രമുള്ള ജീവിതം
കരയാന്‍ മാത്രം വിധിച്ച ജന്മം
എല്ലാം ഉള്ളില്‍ ഒതുക്കാന്‍
വിധിക്കപ്പെട്ടവള്‍ ഞാന്‍
ജീവിത വഴിയിലെ  വേദന
തള്ളിനീക്കാന്‍ ഞാന്‍ കരഞ്ഞില്ല
ആരോടും കാലുപിടിച്ചില്ലാ
പൊരുതുന്നു എന്നാലാവുന്നപോലെ
വേദന മാറുവാന്‍ തൂലിക നല്ലതെന്ന്
എന്‍ കൂട്ടുകാര്‍ മൊഴിയുമ്പോഴും
ചിരിചൊഴിയുന്നു ഞാന്‍
അത് പകര്‍ത്തിടാതെ...
കാരണം വേറൊന്നുമല്ല
എന്‍ ജീവിതകഥ പോലും
കരയിക്കും ആരെയും
പൊള്ളലേല്‍പ്പിക്കും ആരിലും
മനുഷ്യത്വം  വറ്റിവരണ്ടിട്ടില്ലാത്ത
ഏതു ഹൃദയത്തിലും
നേരിട്ടല്ലെന്നാലും ഞാന്‍ കാരണം ആരും
കരയുന്നതെനിക്ക് ഇഷ്ടമല്ല
അതിനാല്‍ തൂലിക മടക്കി ഞാന്‍ നിശബ്ദം
ആരോടും പറയാതെ.....
ഇതാണ് ഞാന്‍
ആരോരുമറിയാതെ പോയ ഞാന്‍

ആരോട് പറയും ?



ജീവിതത്തിലെ അര്ത്ഥശൂന്യത
ഇത്ര വലുതോ ഭീകരമോ
എല്ലാ പ്രതീക്ഷയും കൈവിടും ജീവിതം
ഭീകരം... ഏതു രോഗത്തെക്കാളും
ഞാനൊരു വിഷാദരോഗിയെന്നു
മുദ്രകുത്തുന്നു ചിലര്
ഞാനൊരു നിശബ്ദ, പാവം,
 എന്നിങ്ങനെ പുലമ്പിടുന്നു ചിലര്
ഒരു നേര്ത്ത മഴയുടെ വിതുമ്പല്പോലെ
അപ്പോഴും എന്ഹൃദയം വിങ്ങിടുന്നു
ആരുമറിയാതെ ആരോരുമറിയാതെ
എന്നാല്ഞാന്പറഞ്ഞില്ല ആരോടും
എന്റെ തൂലിക ചലിച്ചില്ല എവിടെയും
എന്തിനി ഞാന്വിങ്ങുന്നുവെന്നു
എനിക്ക് തോന്നി വിളിച്ചോതുവാന്
ഞാനൊരു വിഷാദരോഗി അല്ലെന്നു
ഞാനൊരു നിശബ്ദജീവി അല്ലെന്നു
എന്നാല്എന്ശബ്ദം പൊങ്ങിയില്ലാ
അതെവിടെയോ തടഞ്ഞുപോയീ
എന്റെ ജീവിതം അതിലെ വേദന
ആരോട് പങ്കുവയ്ക്കും ഞാന്
അതിനേക്കാള്ആരത് മനസ്സിലാക്കും
എന്നെ പുശ്ചിക്കും കൂട്ടരോ
അതോ ഒരു കയ്തരാതെ മാറി
നിന്നു സഹതാപിക്കുന്നവരോ


നിനക്കായ് മാത്രം


കുളിര്മഞ്ഞു കാറ്റായീ നീയും,
എന്നുമെന്നരികില്തലോടി തഴുകൂ
പ്രണയാര്‍ദ്ര സുന്ദരസ്വപ്നം
എന്നില്ആവോളം നല്കി നിറയ്ക്കൂ
എന്റെ ജീവന്റെ അലയൊലിയാകൂ 
എന്നും എന്നിലെ മന്ദസ്മിതമായ്...
ആരോരുമറിയാതെ പുല്കൂ
എന്റെ കിനാവിന്റെ ജാലകവാതില്
എന്നും എന്നെഞ്ചിലെ  ചൂടായ്
നിന്റെ നിശ്വാസം എന്നില്പകരൂ
നിന്നെ എനിക്കായീ നല്കൂ
എന്റെ ആശ്വാസനിശ്വാസമാകൂ 
കണ്ണ്നിറയാതിരിക്കൂ..
എന്നും നീ എന്നുടെ സാന്ത്വനമല്ലേ

Thursday 19 May 2011

പ്രിയനേ നീ !!


എന്റെ ജീവിതം... അതെന്നോ ഇരുള്‍ മൂടിയിരുന്നു 
പ്രണയം.... അതെനിക്ക് അന്യമായിരുന്നു
ഞാന്‍ നിന്നെ അറിയും വരെ...
നിന്നില്‍ അലിയും വരെ....
നിന്റെ...നിന്റെ നിശ്വാസം ഏല്‍ക്കും വരെ 
എന്റെ ഹൃദയം ശൂന്യമായിരുന്നു 
വരികള്‍ക്ക് ഒരുതരം  മരവിപ്പായിരുന്നു 
കാരണം ഞാന്‍ അന്ന് പ്രണയിക്കാന്‍ അറിയാത്തവരുടെ ലോകത്തായിരുന്നു 
എന്നാല്‍ ഇന്ന് ഞാന്‍ എന്നെ തന്നെ മറക്കുന്നു
നിന്റെ പ്രണയത്തില്‍ മുങ്ങി നീരാടുന്നു 
ഇന്നെന്റെ വരികളില്‍ നിറയുന്നത് ആത്മവിശ്വാസമാണ്‌
ഇന്നെന്റെ വാക്കുകളില്‍ പ്രണയത്തിന്റെ അപൂര്‍വസുഗന്ധം പടരുന്നു  
പ്രിയനേ ഞാന്‍ അറിയുന്നു   
അത് നിന്റെ സുഗന്ധമാണെന്ന് 
നീ എന്നില്‍ അര്‍പ്പിക്കുന്ന അനന്തമായ പ്രണയമാണെന്ന് 


സൗഹൃദം തന്ന പ്രണയം



ആരും കൊതിക്കുന്ന സുഹൃത്തായിരുന്നു നീ

മറക്കാന്‍ കഴിയാത്ത തണലായിരുന്നു നീ

എന് ജീവിത വഴിയിലെ നീരുന്ന  കനവുകളില്

കാവലായിരുന്നു നീ... താങ്ങായിരുന്നു നീ



ഒരിക്കലും നീ എന്നെ വിട്ടു പിരിഞ്ഞില്ലാ

ഒരിക്കലും എന്നെ നീ വേദനിപ്പിച്ചില്ല

ഞാന് നിനക്കൊരു  നല്ല സുഹൃത്തായിരുന്നുവോ

അറിയില്ല ഒന്നുമെനിക്കറിയില്ല ഇന്നും



എന്നാല് ഞാന് കൊതിച്ചിരുന്നൂ ..

നിന് സൗഹൃദം .. നിന് ആശ്വാസ വാക്കുകള്

എന്നെന്നും എന്നെ തഴുകാന്‍ തലോടുവാന്‍

നിന്റെ വേദനയില് ഞാന് ചൊരിഞ്ഞ

ആശ്വാസവാക്കുകള്  എന്നെങ്കിലും

നിന്നെ  ആശ്വസിപ്പിച്ചുവോ  ?

അറിയില്ല ഒന്നും എനിക്കറിയില്ലാ ഇന്നും



എന്നാലും ഞാന് അറിയുന്നു പ്രിയാ

എന് സാമീപ്യം ഒരുപാട് ആഗ്രഹിച്ചിരുന്നു  നീ

ഒരു പക്ഷെ .... ഒരിക്കലും അകലാതിരിക്കുവാന്‍ ..

എന്നെക്കാള്‍ തീവ്രമായ് മോഹിച്ചിരുന്നു നീ



ഈ സൗഹൃദം പാതിവഴിയില് വഴിമാറിയപ്പോള്

നിന് മനസ്സ്  പിടഞ്ഞിരുന്നില്ലയോ  ?

"എന്നാലും എങ്ങനെ നിനക്കിതിനായെന്നു"

നീ നിന് മനസ്സൊട് പലവട്ടം  ഓതിയോ



അന്നത്തെ നിന്നുടെ വേദന അറിയുന്നു ഞാനിന്നും

എന്നാല് ഇന്ന് നിന് ആനന്ദവും തിരിച്ചറിഞ്ഞീടുന്നു

എന്‍ പ്രണയത്തിന്‍ മാധുര്യം അറിയും വരെയും നീ

കരയാതെ കണ്ണുനീരോളിക്കാതെ.... ഒരുനാളും ഉറങ്ങുന്നതും

ഞാന് കണ്ടിരുന്നില്ല..... പ്രിയാ.....

ഇന്ന് നീ എന് ഹൃദയത്തിന്  തടവറക്കുള്ളിലെങ്കിലും  

ആഹ്ലാദിക്കുന്നുവോ ആ ദിനങ്ങളെക്കാള്‍



നിന്‍ വാക്കും നോട്ടവും എല്ലാം

എനിക്കകലെയാണെന്നാലും

ഞാന് അറിയുന്നു... നിന്റെ

ചിരിക്കും മനസ്സിന്റെ അലയൊലികള്‍ എന്നും