Sunday, 12 June 2011

നിനക്കായ് മാത്രം


കുളിര്മഞ്ഞു കാറ്റായീ നീയും,
എന്നുമെന്നരികില്‍ തലോടി തഴുകൂ
പ്രണയാര്‍ദ്ര സുന്ദരസ്വപ്നം
എന്നില്‍ ആവോളം നല്‍കി നിറയ്ക്കൂ
എന്റെ ജീവന്റെ അലയൊലിയാകൂ 
എന്നും എന്നിലെ മന്ദസ്മിതമായ്...
ആരോരുമറിയാതെ പുല്‍കൂ
എന്റെ കിനാവിന്റെ ജാലകവാതില്‍
എന്നും എന്‍ നെഞ്ചിലെ  ചൂടായ്
നിന്റെ നിശ്വാസം എന്നില്‍ പകരൂ
നിന്നെ എനിക്കായീ നല്‍കൂ
എന്റെ ആശ്വാസനിശ്വാസമാകൂ 
കണ്ണ്‍ നിറയാതിരിക്കൂ..
എന്നും നീ എന്നുടെ സാന്ത്വനമല്ലേ

No comments:

Post a Comment