Sunday 12 June 2011

ആരോട് പറയും ?



ജീവിതത്തിലെ അര്ത്ഥശൂന്യത
ഇത്ര വലുതോ ഭീകരമോ
എല്ലാ പ്രതീക്ഷയും കൈവിടും ജീവിതം
ഭീകരം... ഏതു രോഗത്തെക്കാളും
ഞാനൊരു വിഷാദരോഗിയെന്നു
മുദ്രകുത്തുന്നു ചിലര്
ഞാനൊരു നിശബ്ദ, പാവം,
 എന്നിങ്ങനെ പുലമ്പിടുന്നു ചിലര്
ഒരു നേര്ത്ത മഴയുടെ വിതുമ്പല്പോലെ
അപ്പോഴും എന്ഹൃദയം വിങ്ങിടുന്നു
ആരുമറിയാതെ ആരോരുമറിയാതെ
എന്നാല്ഞാന്പറഞ്ഞില്ല ആരോടും
എന്റെ തൂലിക ചലിച്ചില്ല എവിടെയും
എന്തിനി ഞാന്വിങ്ങുന്നുവെന്നു
എനിക്ക് തോന്നി വിളിച്ചോതുവാന്
ഞാനൊരു വിഷാദരോഗി അല്ലെന്നു
ഞാനൊരു നിശബ്ദജീവി അല്ലെന്നു
എന്നാല്എന്ശബ്ദം പൊങ്ങിയില്ലാ
അതെവിടെയോ തടഞ്ഞുപോയീ
എന്റെ ജീവിതം അതിലെ വേദന
ആരോട് പങ്കുവയ്ക്കും ഞാന്
അതിനേക്കാള്ആരത് മനസ്സിലാക്കും
എന്നെ പുശ്ചിക്കും കൂട്ടരോ
അതോ ഒരു കയ്തരാതെ മാറി
നിന്നു സഹതാപിക്കുന്നവരോ


1 comment:

  1. എന്റെ ജീവിതം അതിലെ വേദന
    ആരോട് പങ്കുവയ്ക്കും ഞാന്‍
    അതിനേക്കാള്‍ ആരത് മനസ്സിലാക്കും
    എന്നെ പുശ്‌ ചിക്കും ഈ കൂട്ടരോ
    അതോ ഒരു കയ്‌തരാതെ മാറി
    നിന്നു സഹതാപിക്കുന്നവരോ ... nice ammoo :))

    ReplyDelete